എൻ പ്രിയ സഖി
തേടി അലഞ്ഞു ഞാൻ എൻ പ്രിയ സഖിയെ...
ജീവിതപാതയിൽ എൻ തണലാകാൻ
ജീവിത യാത്രയിൽ എൻ പ്രിയയാവാൻ
ഇരുളിന്റെ ഏകാന്തതയിലും..
പകലിന്റെ വെളിച്ചത്തിലും..
ഞാൻ തേടുന്നു എൻ പ്രിയ സഖിയെ....
അവളുടെ സ്വരം ഒരു തേങ്ങലായ് എന്നിൽ
അലിയുമ്പോൾ.....
ആ മുഖം ഒരു സ്വപ്നവസന്തമായി എന്നിൽ
തെളിയുമ്പോൾ.....
ഞാൻ അറിയുന്നു.......
എന്റെ നഷ്ട സ്വപ്നങ്ങളെ....!!!
പടികടന്നുപോയ നല്ല നിമിഷങ്ങളെ....!!!
ഇന്നും തേടുന്നു ഞാൻ എൻ പ്രിയസഖിയെ....
ഓർമകളിൽ പുതുവസന്തംതീർക്കാൻ,
ജീവിതയാത്രയിൽ എൻ കൈ പിടിക്കാൻ
ഇന്നും തേടുന്നു ഞാൻ എന്ന പ്രിയസഖിയെ......